വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിറയുത്സവം നടന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ചിങ്ങത്തിലെ ഉത്രാടം നാളിൽ നിറയുത്സവം നടന്നു. ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ടിന്റെ മുഖ്യകാർമ്മിക്കത്വത്തിൽ നടന്ന ചടങ്ങിൽ നിരവധിപേർ സന്നിഹിതരായി . കാർഷിക ഉത്സവമായ നിറയുത്സവത്തിന്റെ ഭാഗമായി വിളഞ്ഞ നെൽക്കതിരുകൾ ക്ഷേത്രത്തിൽ വെച്ച് പൂജിക്കുകയും പിന്നീട് അത് ക്ഷേത്രത്തിൽ വന്ന ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുകയും ചെയ്യുന്നു. തുടർന്ന് പ്രസാദമായി കിട്ടിയ നെൽക്കതിരുകൾ വീടിനും സ്ഥാപനങ്ങൾക്കും സമ്പൽസമൃദ്ധിയും ഐശര്യവും നൽകുമെന്ന് വിശ്വസിച്ചു സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുന്നതാണ് ചടങ്ങ്. പഴയ കാർഷിക കേരളത്തിലെ കൃഷിയുടെ ഗതകാല സ്മരണകൾ ഉണർത്തുന്ന ചടങ്ങ് കൂടിയാണ് നിറയുത്സവം. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ഷാജി പി വി, സെക്രട്ടറി ബാബു, ഭാസ്കരൻ പി വി എന്നിവർക്ക് പുറമെ നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
No comments