ഓണം കൈനിറച്ചു തൊഴിലുറപ്പ്...
പരപ്പ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 തൊഴിൽ ദിനം പൂർത്തീകരിച്ച തൊഴിലാളികൾക്കു 1000/-രൂപ വീതം ഓണം അലവൻസ് നൽകി. ഓണം ആഘോഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെയും സർക്കാർ ചേർത്തു പിടിച്ചപ്പോൾ പരപ്പ ബ്ലോക്കിൽ ലഭിച്ചത് 7331009/-രൂപ. ഏഴു പഞ്ചായത്തുകളിലെ 7331 തൊഴിലാളികൾക്കാണ് ഇത്തവണ ഓണം അലവൻസ് ലഭിച്ചത്.
No comments