Breaking News

തലച്ചോർ ചുരുങ്ങുന്ന അപൂർവ്വ രോഗം ബാധിച്ച തൈക്കടപ്പുറം സ്വദേശിയായ യുവാവ് മരിച്ചു


നീലേശ്വരം :തലച്ചോർ ചുരുങ്ങുന്ന അപൂർവ്വ രോഗം ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.തൈക്കടപ്പുറത്തെ ടി.സി. റഫീഖ് 36 ആണ് മരിച്ചത്. എട്ട് വർഷ ത്തോളമായി ചികിൽസയിലായിരുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ അടുത്ത് ചികിൽസ നടത്തിയെങ്കിലുംരോഗകാരണം കണ്ടെത്താനായില്ല. ചില സമയങ്ങളിൽ ചില സമയത്ത് ഓർമ്മ ഉൾപ്പെടെ നഷ്ടപെടും. ആറ് മാസത്തിലൊരിക്കൽ ഡോക്ടർമാർ നിർദ്ദേശിച്ച ഇഞ്ചക്ഷൻ നൽകി വരികയായിരുന്നു. മൽസ്യ തൊഴിലാളിയായിരുന്നു.

ഖബറടക്കം ഇന്ന് ഉച്ചക്ക് നടക്കും. ബഷീറിന്റെയും മൈമൂനയുടെയും മകനാണ്.

ഭാര്യ: മാജീദ ബല്ലാകടപ്പുറം. മക്കൾ: റിഫ, റിസ്, മർവ

No comments