Breaking News

സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പുങ്ങംചാൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും റോഡരികിലെ കുഴികൾ നികത്തി മുൻകരുതൽ നടപടികളും എടുത്തു


വെള്ളരികുണ്ട് : സ്ഥിരം അപകടമേഖലയായ പാത്തിക്കര കൂട്ടക്കളം വളവിൽ ഡ്രൈവർമാരുടെ സംഘം ശുചീകരണ പ്രവർത്തനങ്ങളും റോഡരികിലെ കുഴികൾ നികത്തി നിർമ്മാണപ്രവർത്തനങ്ങളും നടത്തി. സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പുങ്ങംചാൽ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ശ്രമദാനത്തിലൂടെ അപകടങ്ങൾ കുറക്കാൻ വേണ്ട മുൻകരുതൽ നടപടികൾ എടുത്തത് . പ്രസിഡൻ്റ് അരുൺ ജി നായർ, സെക്രട്ടറി അഖിൽ പി വാസുദേവ് എന്നിവർ നേതൃത്വം നൽകി

No comments