Breaking News

കാസർകോട് കമ്പാറിൽ മൂന്ന് വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ


കാസർകോട് : മൂന്ന് വയസുകാരനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് കമ്പാർ റഹ്മാനിയ മൻസിലിൽ നൗഷാദിന ്റെ മകൻ മുഹമ്മദ് സോഹൻ ഹബീബ് ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം വീടിന് സമീപം കുളത്തിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉച്ചക്ക് ഒരു മണി മുതൽ കുട്ടിയെ കാൺമാനില്ലായിരുന്നു. തിരച്ചിലിനൊടുവിൽ കുളത്തിൽ അബോധാവസ്ഥയിൽ കാണുകയായിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments