കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന്റെ വേർപാടിൽ ഡിവൈഎഫ്ഐ ബാനം മേഖല കമ്മിറ്റി ബാനത്ത് അനുശോചനയോഗം സംഘടിപ്പിച്ചു
പരപ്പ : കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന്റെ വേർപാടിൽ ഡിവൈഎഫ്ഐ ബാനം മേഖല കമ്മിറ്റി ബാനത്ത് അനുശോചനയോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻജില്ലാ ജോയിൻ സെക്രട്ടറി ബാനം കൃഷ്ണൻ , മുൻപനത്തടി ബ്ലോക്ക് സെക്രട്ടറി മധു കോളിയാർ, പി.സജികുമാർ, മനോജ് കുമാർ, ശ്രീജ പി കെ തുടങ്ങിയവർ സംസാരിച്ചു...
മുപ്പത് കൊല്ലങ്ങൾക്ക് ഭരണകൂട ഭീകരതയെ സ്വന്തം ജീവിതം കൊടുത്തു നേരിട്ട് രക്തസാക്ഷികളായ റോഷനും രാജീവനും ഷിബുലാലിനും ബാബുവിനും മധുവിനും ഒപ്പം വെടിയേറ്റ് ശയ്യാവലംബിയായ സഖാവ് പുഷ്പനും ഒരു ധീര വിപ്ലവകാരിയുടെ ജീവിത മഹത്വത്തിന്റെ നേർസാക്ഷ്യം ആയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം ഏതൊരു കമ്മ്യൂണിസ്റ്റുകാരനും താങ്ങാൻ ആവാത്ത വേദനയാണ്...മേഖല സെക്രട്ടറി ജഗന്നാഥ് എം വി സ്വാഗതവും പ്രസിഡന്റ് നിധിൻരാജ് നന്ദിയും പറഞ്ഞു...
No comments