Breaking News

ബളാൽ - പരപ്പ റോഡ് മെക്കാഡം ടാറിംഗ് നടത്തി വികസിപ്പിക്കണം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബളാൽ മണ്ഡലം രണ്ടാം വാർഡ് സമ്മേളനം അത്തിക്കടവ് പ്രിയദർശിനി നഗറിൽ നടന്നു


വെള്ളരിക്കുണ്ട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബളാൽ മണ്ഡലം രണ്ടാം വാർഡ് സമ്മേളനം അത്തിക്കടവ് പ്രിയദർശിനി നഗറിൽ സംഘടിപ്പിക്കപ്പെട്ടു.ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ പതാക ഉയർത്തി. ബളാൽ പഞ്ചായത്ത് പ്രസിഡണ്ടും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ രാജു കട്ടക്കയം സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ഗ്രാൻഡുകൾ വെട്ടിക്കുറച്ചുവെങ്കിലും പഞ്ചായത്തിനുള്ളിലെ വികസന പ്രവർത്തനങ്ങൾ  പരമാവധി വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കാൻ പഞ്ചായത്ത് ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സിജോ പി. ജോസഫ്  മുഖ്യപ്രഭാഷണം നടത്തി. വിഭജന രാഷ്ട്രീയം തന്ത്രമാക്കിയ ബിജെപിയെയും ദുരന്തങ്ങളെ  ധനസമാഹാരണത്തിനുള്ള സാധ്യതയാക്കുന്ന പിണറായി സർക്കാരിനെയും നേരിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രതീക്ഷയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് ശക്തമായി സമീപകാലത്ത് തന്നെ മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി രാഘവൻ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി ഹരീഷ് പി.നായർ,മണ്ഡലം പ്രസിഡണ്ട് എം.പി.ജോസഫ്, ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി മാധവൻ നായർ,ബളാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നേടിയകാല, പഞ്ചായത്ത് മെമ്പർ  പി. പത്മാവതി, മണ്ഡലം സെക്രട്ടറി കെസുരേന്ദ്രൻ അരിങ്കല്ല് തുടങ്ങിയവർ സംസാരിച്ചു. പ്രധാനമന്ത്രി സടക് യോജനയിൽപ്പെട്ട ബളാൽ പരപ്പ റോഡ്  മെക്കാഡം  ടാറിംഗ് നടത്തി വികസിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വാർഡ് പ്രസിഡണ്ട് : പി രാഘവൻ

ജനറൽ സെക്കട്ടറി പി നാരയണൻ

No comments