ബൈക്കിൽ രണ്ട് കിലോ കഞ്ചാവ് കടത്തുകയായിരുന്ന രണ്ടുപേരെ ചന്തേര പോലീസ് പിടികൂടി
ബൈക്കിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. പടന്ന ആലക്കാൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ റാത്തിക്ക് ( 52 ),പടന്ന തെക്കേ പുറത്തെ സുഹറാ മൻസിലിൽ അബ്ദുൽ ഖാദറിന്റെ മകൻനൂറ് മുഹമ്മദ് (42) എന്നിവരെയാണ് ഇന്നലെ രാത്രി 9:30 ഓടെ പടന്ന ബാങ്ക് ജംഗ്ഷനിൽ വച്ച് അറസ്റ്റ് ചെയ്തത്. പെട്രോളിങ് നടത്തുന്നതിനിടയിൽ സംശയകരമായി കാണപ്പെട്ട കെ.എൽ 60ജി 18 45 നമ്പർ ബൈക്ക് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ്. ബൈക്കിന്റെ ടാങ്കിൽ സൂക്ഷിച്ച നിലയിൽ 1.995 കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് പിടികൂടിയ സംഘത്തിൽ എസ്ഐ എം സുരേശൻ,എ. എസ്.ഐ ലക്ഷ്മണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് പോലീസ് ഡ്രൈവർ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
No comments