Breaking News

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം ; സംഭവത്തിൽ കളനാട് സ്വദേശിക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു


കാസർഗോഡ് : ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് ജില്ലയിലെ മങ്കര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ പ്രതാപ് പോലീസുകാരൻ സുനീഷ് എന്നിവരെയാണ് ഇന്നലെ കൈനോത്ത് ജാസ് ക്ലബ്ബിന് സമീപം വെച്ച് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കളനാട്ടെ ഇബ്രാഹിം ബാദുഷക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. പാലക്കാട് മങ്കര കോട്ടക്കുന്ന് ആനക്കല്ലിൽ മോഹൻദാസിനെ ബാറിക്ക് ഗോൾഡ് മൈനിങ് ഗ്രൂപ്പിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭവിഹിതമായി നൽകാമെന്ന് പ്രലോഭിപ്പിച്ച് 3, 24,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചു എന്നതിന് മങ്കര പോലീസ് ചാർജ് ചെയ്ത ഐ.ടി. തട്ടിപ്പ് കേസിലെ പ്രതിയാണ് ഇബ്രാഹിം ബാദുഷ. ഇയാൾ കളനാട് ഉണ്ടെന്ന് രഹസ്യ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ പ്രതാപും പോലീസ്കാരൻ സുനീഷും കൂടി ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തിയത്. കൈനോത്ത് ക്ലബ്ബിന് സമീപം കാറിൽ ഇരിക്കുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

No comments