ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റായിരുന്ന പി.സുമൈദൻ നായരുടെ ചരമദിനത്തിൽ ബി.ജെ.പി അനുസ്മരണ യോഗം സംഘടിപ്പിച്ചു
മാലോം: ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റായിരുന്ന പി.സുമൈദൻ നായരുടെ ചരമദിനത്തിൽ ബി.ജെ.പി. അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജില്ലാ സെൽ കോർഡിനേറ്റർ എൻ.ബാബുരാജ് യോഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സാജൻ പുഞ്ച അധ്യക്ഷനായി. കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി.വെളളരിക്കുണ്ട് മണ്ഡലം പ്രസിഡൻറ് ബി.വിനീത് കുമാർ, നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സി.വി.സുരേഷ്, വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.സി.രാമചന്ദ്രൻ, ഉത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.നീററ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മെഡിക്കൽ പ്രവേശനം ലഭിച്ച ബളാലിലെ എൻ.ശ്രീഹരിയെ യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ സ്വാഗതവും, സെക്രട്ടറി സന്തോഷ് കണ്ണീർവാടി നന്ദിയും പറഞ്ഞു.
No comments