പട്ടികവർഗ്ഗ വകുപ്പിനെ ഉപ്പുവെച്ച കലം പോലെയാക്കി :- ആദിവാസി കോൺഗ്രസ്സ്
പരപ്പ: വിദ്യാർത്ഥികൾക്കുള്ള ഇ ഗ്രാൻറുകളും ആദിവാസി ക്ഷേമപദ്ധതികൾ ഉൾപെടെ പല ആനുകൂല്യങ്ങളും ലഭ്യമാക്കാതെ സർക്കാർസംസ്ഥാന പട്ടികജാതി വർഗ്ഗ വകുപ്പിനെ ഉപ്പുവെച്ച കലം പോലെയാക്കിയെന്ന് കേരളാ ആദിവാസി കോൺഗ്രസ്സ് സംസ്ഥാന ജന:സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ കുറ്റപ്പെടുത്തി. കേരളാ ആദിവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി യോഗം പരപ്പയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് പോക്കറ്റ് മണി യൂണിഫോം അലവൻസ് ഹോസ്റ്റൽ ഫീസ് തുടങ്ങിയവ മുടങ്ങിയിട്ട് വർഷങ്ങളായി. ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് നടപ്പിലാക്കിയ പല പദ്ധതികളും അട്ടിമറിക്കപ്പെട്ടു. പട്ടികവർഗ്ഗ വകുപ്പിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന്കഴിഞ്ഞ ദിവസം കാസർഗോഡ് വകുപ്പ് മന്ത്രി തന്നെസമ്മതിക്കുകയുണ്ടായ സാഹചര്യത്തിൽ വകുപ്പ് പിരിച്ചുവിടുന്നതാണ് നല്ലതെന്നും നേതാക്കൾ പരിഹസിച്ചു. ജില്ലാ പ്രസിഡൻറ് പി.കെ.രാഘവൻ അദ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.രാധാമണി മുഖ്യാതിധിയായി.ഭാരവാഹികളായ കൃഷ്ണൻ പയാളം, കണ്ണൻ മാളൂർക്കയം,രാജീവൻ ചീരോൽ, രവി.കെ.നായിക്കയം തുടങ്ങിയവർ സംസാരിച്ചു.
No comments