Breaking News

സി പി ഐ എം മാലോം ലോക്കൽ സമ്മേളനം ഒക്ടോ: 9,10 തീയ്യതികളിൽ കൊന്നക്കാട് നടക്കും സംഘാടക സമിതി രൂപീകരിച്ചു


കൊന്നക്കാട് : 24 മത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി സി പി ഐ എം മാലോം ലോക്കൽസമ്മേളനം ഒക്ടോ:9 .10 തിയ്യതികളിലായി കൊന്നക്കാട് വെച്ച് നടക്കും.

9 ന് 2 മണിക്ക് ചുള്ളി സ. വളപ്പിൽ സുകുമാരൻ നഗറിൽ നിന്ന് പതാക ജഥയും, മാലോം സ. ഒ.എൻചന്ദ്രൻ നഗറിൽ നിന്ന് കൊടിമര ജാഥയും കൊന്നക്കാട് എത്തും വൈകും. 5 മണിക്ക് സ.കെ കുഞ്ഞിരാമൻ നഗറിൽ   ( കൊന്നക്കാട് )വെച്ച് നടക്കുന്ന പൊതുസമ്മേളനം ജില്ലാ കമിറ്റി അംഗം സിജി മാത്യു ഉദ്ഘാടനം ചെയ്യും. 10 ന് രാവിലെ 9 .30 ന്  സ.ഏ കെ നാരായണൻ നഗറിൽ (പൈതൃകം ഓഡിറ്റോറിയം കൊന്നക്കാട് ) പ്രതിനിധി സമ്മേളനവും നടക്കും.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള വിപുലമായ സംഘാടക സമിതി യോഗം കൊന്നക്കാട് വെച്ച് നടന്നു . യോഗം കെ.ഡി മോഹനന്റ അധ്യക്ഷതയിൽ സി പി ഐ എം എളേരി ഏരിയ കമ്മറ്റിഅംഗം ടി പി തമ്പാൻ ഉദ്ഘാടനം ചെയ്തു.  മനോജ് കെ , കൃഷ്ണൻ.സി, ബോണി തോമസ്, ജോജോ, കുഞ്ഞമ്പു. എം. എൽ ചന്ദ്രിക, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമ്മേളനവിജയത്തിന് വിവിധ സബ്കമ്മിറ്റി രൂപീകരിച്ചു 

സംഘാടക സമിതി ചെയർമാൻ ബോണി തോമസ്. കൺവീനർ ദിനേശൻ കെ


 ഫൈനാൻസ് കമ്മിറ്റി ചെയർമാൻ  കെ ഡി മോഹനൻ അരൂപ് കൺവീനർ

ഫുഡ് കമ്മിറ്റി മനോജ് ചെയർമാൻ

ബാലകൃഷണൻ കൺവീനർ

പബ്ലിസിറ്റി  ജോജോ ചെയർമാൻ ശ്രീജിത്ത് കൺവീനർ

ഡെക്കറേഷൻ കമ്മിറ്റി ചെയർമാൻ കുഞ്ഞമ്പു കൺവീനർ രാജേഷ് മണിയറ



No comments