Breaking News

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ എം ബി ബി എസിനു പ്രവേശനം നേടിയ ബളാൽ സ്വദേശി എൻ ശ്രീഹരിക്ക് നാടിന്റെ അനുമോദനം


വെള്ളരിക്കുണ്ട് : കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ എം ബി ബി എസി ന് പ്രവേശനം നേടിയ ബളാലിലെ എൻ ശ്രീഹരിക്ക് ബളാൽ ഗ്രാമത്തിൻ്റെ അനുമോദനം.ശ്രീഹരിയുടെ പിതാവ് എം.കുഞ്ഞിരാമൻ്റെ സുഹൃത്തുക്കളും, ബളാൽ സ്റ്റാൻ്റിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുമാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.ബളാൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ പത്മാവതി, അജിത, സന്ധ്യാ ശിവൻ എന്നിവർ ശ്രീഹരിക്ക് ഉപഹാരം നൽകി. വി.ജെ. ഷാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മാലോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹരീഷ്.പി.നായർ, 

KVVES ബളാൽ യൂനിറ്റ് പ്രസിഡൻ്റ് എൽ.കെ.ബഷീർ, ബളാൽ ടൗൺ ക്ലബ് പ്രതിനിധി സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.വി.കുഞ്ഞിക്കണ്ണൻ സ്വാഗതവും, ഷിനോജ് കുമാർ.സി. നന്ദിയും പറഞ്ഞു.

No comments