സപ്ലൈക്കോ വെള്ളരിക്കുണ്ട് താലൂക്ക് ഓണം ഫെയർ വെള്ളരിക്കുണ്ട് സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി ഉൾഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : സപ്ലൈക്കോ വെള്ളരിക്കുണ്ട് താലൂക്ക് ഓണം ഫെയർ വെള്ളരിക്കുണ്ട് സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി ഉൾഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗം വിനു കെ.ആർ. ആശംസകൾ അർപ്പിച്ചു. സപ്ലൈക്കോ മാനേജർ മുഹമ്മദ് കുട്ടി സ്വാഗതവും അബിഷ സപ്ലൈ ഓഫീസ് നന്ദിയും പറഞ്ഞു. സബ്സിഡി സാധനങ്ങൾക്ക് പുറമേ ഫെയറിൻ്റെ ഭാഗമായി എല്ലാ ദിവസവും 2 മണി മുതൽ 4 വരെ പ്രത്യേക ഡിസ്കൗണ്ടിൽ വിൽപന നടത്തും. കൃഷി ഭവൻ നേതൃത്വത്തിൽ പ്രത്യേക പച്ചക്കറി സ്റ്റാളും പ്രവർത്തിക്കുന്നു.
No comments