Breaking News

കാഞങ്ങാട് റെയിൽവെ സ്റ്റേഷനു സമീപം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട് : ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ മരിച്ചു. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാടാണ് സംഭവം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം.


No comments