യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കാസർകോട്: ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു.ബേഡകം, കെ.സി കൃഷ്ണൻ-അമ്മാളു ദമ്പതികളുടെ മകൻ കെ.സി മണികണ്ഠനാണ് (45) മരിച്ചത്.
ഇന്നലെ രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ മണികണ്ഠനെ ഉടനെ ബേഡഡുക്ക താലൂക്ക് ആശുപത്രിയയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബേഡകം പോലീസ് കേസെടുത്തു. സഹോദരങ്ങൾ: മധുസൂദനൻ, മിനി.
No comments