Breaking News

മടിക്കൈ പൂത്തക്കാലിൽ ഗൃഹനാഥൻ തൂങ്ങിമരിച്ചു ഭാര്യയും മക്കളും വിഷം കഴിച്ച് അവശ നിലയിലും കണ്ടെത്തി


നീലേശ്വരം : മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു നീലേശ്വരം തട്ടച്ചേരി കോട്ടവളപ്പിൽ വിജയൻ 54 ആണ് ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തശേഷം തൂങ്ങിമരിച്ചത് വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയായ ഭാര്യ മടിക്കൈപൂത്തക്കാലിലെ ലക്ഷ്മി, മക്കളായ ലയന 18 വിശാൽ 16 എന്നിവരെ മംഗലാപുരം കെഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ഭാര്യക്കും മക്കൾക്കും വിജയൻ ഭക്ഷണത്തിൽ വിഷം കലർത്തി കൊടുക്കുകയാണെന്ന് കൊടുക്കുകയായിരുന്നു എന്ന് സംശയിക്കുന്നു. ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നപ്പോഴാണ് ലക്ഷ്മിക്കും മക്കൾക്കും വയറുവേദന അനുഭവപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വിജയനെ വീടിന്പുറകിൽ മരത്തിൽ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് പൊട്ടിവീണ നിലയിൽ കണ്ടത് നിലയിൽ കണ്ടത്. ആളുകൾ എത്തുമ്പോഴേക്കും വിജയൻ മരണപ്പെട്ടിരുന്നു .

No comments