Breaking News

ഓണക്കോടിയും, പൂക്കളവും, ഓണസദ്യയുമായി ചിറ്റാരിക്കാൽ ബി ആർ സി യിൽ ജില്ലാതല 'ഓണച്ചങ്ങാതി' കുടുംബ സംഗമം



പരപ്പ : സമഗ്ര ശിക്ഷാ കേരളം കാസർഗോഡ് ഉൾചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ഓണച്ചങ്ങാതി കുടുംബ സംഗമം ചിറ്റാരിക്കാൽ ബി ആർ സി യിൽ സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു.

എസ് എസ് കെ ഡിപിഒ രഞ്ജിത്ത് കെ പി അധ്യക്ഷനായി. എ ഇ ഒ, പി പി രത്നാകരൻ മുഖ്യാഥിതിയായി. കിനാനൂർ കരിന്തളം പഞ്ചായത്ത് മെമ്പർ സി എച്ച് അബ്ദുൾ നാസർ, ഡോ. കെ വി രാജേഷ്,പരപ്പ സ്കൂൾ പ്രഥമധ്യാപകൻ പി ജനാർദ്ദനൻ, വിനോദ് ജോസഫ്, പി എം ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു. ചിറ്റാരിക്കാൽ ബി പി സി, വി വി സുബ്രഹ്മണ്യൻ സ്വാഗതവും വി നിഷ നന്ദിയും പറഞ്ഞു.
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന പരപ്പയിലെ മുഹമ്മദ്‌ ഫായിസിന്റെ വീട്ടിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിച്ചു. കൂടാതെ അറുപതിൽ അധികം കുട്ടികൾക്ക് ഓണക്കോടി നൽകി. ബി ആർ സി ജീവനക്കാരുടെ നേതൃത്വത്തിൽ ഓണസദ്യയും പൂക്കളവും ഒരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.


No comments