Breaking News

കാണാതായ ചെമ്മനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്  : ആഗസ്റ്റ് 31 ന് കീഴൂര്‍ പുലിമുട്ടിന് സമീപം ചൂണ്ടയിടാന്‍ പോയ ശേഷം കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ പ്രവാസി റിയാസിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ അഴീക്കോട് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചെമ്മനാട് എത്തിക്കും.

*

No comments