ആദൂർ കർമ്മം തൊടിയിൽ കാറിന് തീ പിടിച്ച് കത്തി നശിച്ചു കുറ്റിക്കോൽ സ്വദേശിയുടേതാണ് കാർ
കാസർകോട്: തിയേറ്ററിന് സമീപം നിർത്തിയിട്ടിരുന്ന ബന്തടുക്ക കുറ്റിക്കോൽ സ്വദേശിയുടെ കാറിന് തീ പിടിച്ചു. കാർ പൂർണമായി കത്തി നശിച്ചു. കുറ്റിക്കോലിലെ അശോകൻ വാഗണർ കാറിനാണ് തീ പിടിച്ചത്. ആദൂർ കർമ്മം തൊടിയിൽ നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നു മാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്നവർ തൊട്ടടുത്ത വീട്ടിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് തീ പിടിച്ചത്. നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കത്തിനശിച്ചു. കാസർകോട് നിന്നും ഫയർ ഫോഴ്സും എത്തിയിരുന്നു.
No comments