ഓണത്തിനായി പൂക്കൾ വിരിയിച്ച് ഇരിയണ്ണി SPC കുട്ടികൾ
ഓണത്തിനായി പൂക്കൾ വിരിയിച്ച് ഇരിയണ്ണി SPC കുട്ടികൾ . ഓണത്തിനായി 'ഒരു കൊട്ട പൂവ് ഒരു മുറം പച്ചക്കറി' എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലാണ് ഇരുന്നൂറ് ചെണ്ടുമല്ലിക തൈകൾ നട്ട് പരിപാലിച്ച് ഇപ്പോൾ ഓണാഘോഷത്തിനായി പൂക്കൾ തയ്യാറായി നിൽക്കുന്നത്. ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീമതി അഡ്വ: സരിത എസ് നായർ ആയിരുന്നു.സ്കൂൾ SPC യൂണിറ്റിന് ആയിരുന്നു പദ്ധതി പരിപാലനത്തിന്റെ ചുമതല.HM ശ്രീ. അബ്ദുൾ സലാം, SRG കൺവീനർ ശ്രീ. മിനീഷ് ബാബു, സിമിഷ കെ. സി., അംബിക എം. എന്നിവർ നേതൃത്വം നൽകി.
No comments