ചിറ്റാരിക്കാൽ ബി.ആർ.സി മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ വൈവിധ്യ പദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു
മാലോം : സമഗ്ര ശിക്ഷാ കേരളം ജില്ലാ പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന 'വൈവിധ്യ' ജില്ലാതല തനത് പദ്ധതിയുടെ പ്രദേശം ദത്തെടുക്കൽ പ്രവർത്തന പദ്ധതി രൂപീകരണ ശിൽപ്പശാല ചിറ്റാരിക്കാൽ ബി.ആർ.സിയിലെ മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ശില്പശാല വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ എൻ വി പ്രമോദ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് പ്രതിനിധി കെ.വി. പ്രകാശൻ, റിസോഴ്സ് അധ്യാപകൻ കെ സി അനിൽകുമാർ, സോഷ്യൽ വർക്കർ സി വിഷ്ണു, പ്രഥമാധ്യാപകരായ ഷിജി എം ജി,ഷൈനി മാത്യു, പ്രമോട്ടർ സി.പി. രതീഷ്, ആരോഗ്യ പ്രവർത്തകരായ സജി പി ജോസഫ്, സുരേഷ് ബാബു എം. വി, അധ്യാപകൻ ജെയിംസ് ചെറിയാൻ എന്നിവർ ആശംസകൾ സംസാരിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ പി പുഷ്പകരൻ പദ്ധതി വിശദീകരിച്ചു. ചിറ്റാരിക്കാൽ ബി പി സി, വി വി സുബ്രഹ്മണ്യൻ സ്വാഗതവും അബ്ദുൽസലാം എം എച്ച് നന്ദിയും പറഞ്ഞു.
അടിസ്ഥാന ഭൗതിക സാഹചര്യം, വിദ്യാഭ്യാസം, സാമൂഹ്യ മേഖലകളെ തരംതിരിച്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
പ്രദേശത്തിന്റെ സമഗ്ര ഗുണമേന്മ വികാസമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മലയോര മേഖലയിലുള്ള 80 ഓളം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
No comments