കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു
കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. കുടുംബശ്രി സി ഡി എസ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേന അംഗങ്ങളും പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി സെക്രട്ടറി ലീന മോൾ എൻ സി എന്നിവർ ചേർന്ന് ഹരിതകർമ്മ കൺ ഷോർഷ്യം സെക്രട്ടറി വിദ്യ ടി ആർ പ്രസിഡൻ്റ് മീനാക്ഷി പി പി എന്നിവർക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി: സെക്രട്ടറി ഷീല പി യു അധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ വി , സി ഡി എസ് ചെയർപേഴ്സൺ ഉഷ രാജു തുടങ്ങി മറ്റ് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു
No comments