'മലയോര മേഖലയിലെ കള്ള ടാക്സികൾക്കെതിരെ നടപടി സ്വീകരിക്കുക': ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) പരപ്പ മേഖലാ പൊതുയോഗം
പരപ്പ: മലയോര മേഖലയിൽ, ടാക്സി വാഹനങ്ങൾക്ക് ഓട്ടം ഇല്ലാതിരിക്കുമ്പോൾ നിരവധി പ്രൈവറ്റ് വാഹനങ്ങൾ കള്ള ടാക്സിയായി ഓടുന്നു. ഇതുമൂലം നിലവിലെ ടാക്സി വാഹനങ്ങൾ നോക്കുകുത്തിയാകുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തിൽ ഓടുന്ന കള്ള ടാക്സികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു പരപ്പ മേഖലാ ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് നിർദേശിക്കുന്ന നിയമങ്ങൾക്ക് വിധേയമായി ടാക്സ് അടച്ച് , വാഹന പെർമിറ്റും എടുത്ത് ടാക്സിയായി ഓടുന്ന വാഹനങ്ങൾക്ക് ബദലായി സ്വകാര്യ വാഹനങ്ങൾ ഓടുന്നത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുംബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്ന് ടാക്സി തൊഴിലാളികൾ കുറ്റപ്പെടുത്തി.
പരപ്പയിൽ ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലം അനുവദിച്ചു നല്കണമെന്നു കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് അധികൃതരോട് യോഗം ആവശ്യപ്പെട്ടു.യൂണിയൻ ജില്ലാ സെക്രട്ടറി സ്റ്റീഫൻ ബാബു ഉദ്ഘാടനം ചെയ്തു. വിനോദ് പന്നിത്തടം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയൻ്റ് സെക്രട്ടറി അഹമ്മദ് അടുക്കം, സിപിഐ (എം) പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു,ടി.പി. തങ്കച്ചൻ,സാൻ്റി .എം . തോമസ് എന്നിവർ സംസാരിച്ചു. ജോയി വർഗീസ് സ്വാഗതം പറഞ്ഞു.
No comments