Breaking News

കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ വെള്ളരിക്കുണ്ടിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : കെപിസിസിസി മുൻ ജനറൽ സെക്രട്ടറിയും മുൻ ഡി സി സി പ്രസിഡണ്ടും, മുൻ ഉദുമ എം എൽ എ യും ആയിരുന്ന കെ പി കുഞ്ഞിക്കണ്ണന്റെ ദേഹവിയോഗത്തിൽ വെള്ളരിക്കുണ്ടിൽ സർവകക്ഷി അനുശോചനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം പി ജോസഫ്അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് രാജു കട്ടക്കയം കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ , സിപിഎം ലോക്കൽ കമ്മിറ്റി അംഗം ടി മോഹൻ , യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് , മുസ്ലിംലീഗ് നേതാവ് ടി അബ്ദുറഖാദർ , ഡി സി സി അംഗം എൻ ടി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷോബി ജോസഫ് , പി കെ ബാലചന്ദ്രൻ , വി മാധവൻ നായർ , സിമ്പിച്ചൻ പുളിങ്കാല , സണ്ണി കള്ളുവേലി , ജോസ് മണിയൻണ്ടാട്ട്  ,എൻ ജെ ജോർജ് മാസ്റ്റർ , ജിമ്മി ഇടപ്പാടി , സാജൻ ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി കെ ടി തോമസ് സ്വാഗതം പറഞ്ഞു

No comments