Breaking News

ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് ജില്ലാ പോലിസ് മേധാവി ഡി. ശിൽപ


കാസർകോട് : സെപ്റ്റംബർ 20 ന്  മേൽപ്പറമ്പ് ഇൻസ്പെക്ടർ സന്തോഷ് , മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ നിഖിൽ, എന്നിവരുടെ നേതൃത്വത്തിൽ പത്തോഡിയിലെ അസ്കർ അലിയുടെ വീട് റൈഡ് ചെയ്യുകയും മയക്കുമരുന്ന്  പിടിച്ചെടുക്കുകയും അസ്കർ അലിയെ അറസ്റ്റ്  ചെയ്യുകയുണ്ടായി എന്ന് ജില്ലാ പോലിസ് മേധാവി ഡി. ശിൽപ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഇയാളുടെ വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിൻ്റെ ' അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന്  സ്ക്വഡ് അംഗങ്ങളായ നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവും.

അസ്‌കരലിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ:

MDMA  3 കിലോഗ്രാം 409 ഗ്രാം

ഗ്രീൻ ഗഞ്ച: 640 ഗ്രാം

കോക്കെയ്ൻ: 96.96 ഗ്രാം

കാപ്‌സ്യൂളുകൾ: 30 ഏണ്ണo

ഈ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്, ഇതിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ തൽക്കാലം വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ലാത്തതാണ്.

 SHO സന്തോഷ് (മെൽപറമ്പ)

എസ്‌ഐ നിഖിൽ (മഞ്ചേശ്വരം)

SCPO പ്രതീഷ് ഗോപാൽ (എസ്‌ബി കാസർഗോഡ്)

SCPIപ്രദീപൻ (മെൽപറമ്പ)

WPCPO വന്ദന (മഞ്ചേശ്വരം)

 എ.എസ്.ഐ മധു (മഞ്ചേശ്വരം)

എ.എസ്.ഐ പ്രസാദ് (വിദ്യാനഗർ)

SCPO ധനേഷ് (മഞ്ചേശ്വരം)

എ.എസ്.ഐ സുമേഷ് രാജ് (മഞ്ചേശ്വരം)

സിപിഒ നിതീഷ് (മഞ്ചേശ്വരം)

സിപിഒ പ്രഷോബ് (മഞ്ചേശ്വരം)

സിപിഒ നിതിൻ (മഞ്ചേശ്വരം)

എസ്‌ഐ സലീം (മഞ്ചേശ്വരം) എന്നിവർ റെയ്ഡിൽ പങ്കെടുത്തു

കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

No comments