Breaking News

പുങ്ങംചാലിൽ സൗജന്യ നേത്രപരിശോധനക്യാമ്പ് നടത്തി.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി ഉത്ഘാടനം ചെയ്തു


പുങ്ങംചാൽ : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി പുങ്ങംചാൽ യൂണിറ്റ് കാഞ്ഞങ്ങാട് അഹല്ല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ പുങ്ങംചാലിൽ  സൗജന്യ നേത്ര പരിശോധന ക്യാബും തിമിര നിർണ്ണയപരിശോധനയും സംഘടിപ്പിച്ചു.

ചീർക്കയം സുബ്രമണ്യകോവിൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി ഉത്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷതവഹിച്ചു. അഹല്യ ഫൗണ്ടേഷൻ പി. ആർ. ഒ പ്രഭാകരൻ വാഴുന്നോറടി ക്യാമ്പ് വിശദീകരിച്ചു..

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് ചെറിയാൻ. പുങ്ങംചാൽ യൂണിറ്റ് സെക്രട്ടറി അജിത് കുമാർ കരിചേരി. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സുനിതപുങ്ങംചാൽ. നിർമ്മല രഘു..ചീർക്കയം സുബ്രമണ്യ കോവിൽ കമ്മറ്റി പ്രസിഡന്റ് പി. തബാൻ നായർ. ഡോക്ടർ സിറിൽ മാത്യു എന്നിവർ പ്രസംഗിച്ചു..

No comments