ആദിനാഥ് ചന്ദ്രയോടൊപ്പം ഓണം ആഘോഷിച്ച് ചങ്ങാതിക്കൂട്ടം.. കരുതലിൻ്റെയും സൗഹൃദത്തിൻ്റെയും ചേർത്തുപിടിച്ചൊരോണം
നീലേശ്വരം : സ്കൂൾ വിദ്യാർത്ഥികൾ സഹപാഠികളോടൊപ്പം കൂട്ടുകൂടി വിദ്യാലയങ്ങളിൽ ഓണം ആഘോഷിക്കുമ്പോൾ അതിനു സാധിക്കാത്ത വിഭിന്ന ശേഷി കുട്ടികളെ ചേർത്തുപിടിച്ച് സമഗ്ര ശിക്ഷ കേരളയുടെ ചങ്ങാതിക്കൂട്ടം .ഈ ഓണത്തിന് ഹോസ്ദുർഗ്ഗ് ബി ആർ സി യുടെ ചങ്ങാതിക്കൂട്ടം ജിഎച്ച്എസ് ഉപ്പിലിക്കെ യിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആദിനാഥ് ചന്ദ്രയോട് ഒപ്പം ആഘോഷിച്ചു.സഹപാഠികളും, അധ്യാപകരും, ബിആർസി പ്രവർത്തകരും വീട്ടുകാരും ഓണാഘോഷ പരിപാടികളിൽ ഒത്തുകൂടി.
പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാർ അബ്ദുള്ള ബിൽടെക്ക് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ചന്ദ്രൻ മുഖ്യാതിഥി ആയി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സരസ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ GHSS ഉപ്പിലിക്കൈ എച്ച് എം സ്മിത കെ.കെ, ക്ലാസ് അധ്യാപിക രജിത, സ്കൂൾ അധ്യാപികമാരായ ഷീജ,ശശിപ്രഭ,പ്രഭ,PTA പ്രസിഡണ്ട് സുരേശൻ മോനാച്ച,മണി,സുനിത,
CRCC ലതിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. BPC KV രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ ജിഷ്മ നന്ദിയും പറഞ്ഞു.
അധ്യാപകരും ബി ആർ സിയും ആദിനാഥനെ ഓണക്കോടി നൽകി.ഓണക്കളികളും, പാട്ടും , നൃത്തവുമായി നല്ലൊരു ദിവസം ആദിനാഥ് നൽകാൻ സാധിച്ചു.ബി ആർ സി ഒരുക്കിയ ഓണസദ്യയിലും എല്ലാവരും പങ്കാളികളായി.
ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ ആദിനാഥിനും കുടുംബത്തിനും ഐശ്വര്യത്തിന്റെ പൂക്കാലം സമ്മാനിക്കട്ടെ സുഹൃത്തുക്കൾ ആശംസിച്ച് മടങ്ങി
No comments