ഒരു ഗവൺമെന്റ് സ്ഥാപനത്തിന്റെ നവീകരണം ഒരു ക്ലബ്ബ് ഏറ്റെടുത്തത് നടത്തി ഉദ്ഘാടനത്തിന് സജ്ജമാക്കിയത് ജില്ലയ്ക്ക് തന്നെ അഭിമാനമാണെന്ന് ജില്ലാകളക്ടർ കെ.ഇമ്പശേഖർ ഐ. എ. എസ്
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത്: വർഷങ്ങൾക്കു മുമ്പ് വെള്ളിക്കോത്ത് പ്രവർത്തനമാരംഭിച്ച അജാനൂർ പോസ്റ്റ് ഓഫീസ് കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിൽ ആയിരുന്നു അജാനൂർ പോസ്റ്റ് ഓഫീസ് തന്നെ ഇവിടെ നിന്നും നഷ്ടപ്പെടും എന്ന അവസ്ഥയിൽ . ഇതിന്റെ നവീകരണ പ്രവർത്തി ഏറ്റെടുത്ത വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബാത്റൂം അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി പോസ്റ്റ് ഓഫീസ് നവീകരിച്ച് ഉദ്ഘാടനം കഴിഞ്ഞിരിക്കുകയാണ്. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐ.എ.എസ് നവീകരിച്ച പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒരു കേന്ദ്ര ഗവൺമെന്റ് സ്ഥാപനത്തിന്റെ നവീകരണ പ്രവർത്തികൾ ഏറ്റെടുത്ത് ഉദ്ഘാടനത്തിന് നേതൃത്വം നൽകിയ വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം ജില്ലയ്ക്ക് തന്നെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ,പി നാരായണൻകുട്ടി, പോസ്റ്റ് മാസ്റ്റർ പി. രവീന്ദ്രൻ, സബ് പോസ്റ്റ് മാസ്റ്റർ ആനന്താശ്രമം തങ്കച്ചൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കെ.മോഹനൻ,ടോണി പൗലോസ് എന്നിവർ സംസാരിച്ചു. അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ടും നിർമ്മാണ കമ്മിറ്റി കൺവീനറുമായ ശിവജി വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി കെ. വി.ജയൻ നന്ദിയും പറഞ്ഞു
No comments