Breaking News

ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അതാത് സ്ഥാപനങ്ങളിൽ വച്ച് തന്നെ മസ്റ്ററിംഗ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം ; ജില്ലാ സപ്ലൈഓഫീസർക്ക് നിവേദനം നൽകി


രാജപുരം : റേഷൻ കാർഡുകൾ  മസ്റ്ററിംഗ് നടത്തുന്ന് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന  വിദ്ധ്യാർത്ഥികൾക്ക് അതാത് സ്ഥാപനങ്ങളിൽ വച്ച്  തന്നെ മസ്റ്ററിംഗ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സപ്ലൈഓഫീസർക്ക് നേരിട്ടും വകുപ്പ് മന്ത്രിക്ക് ഇമെയിൽ വഴിയും നിവേദനം നൽകി. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ   പി.റ്റി.എ.പ്രസിഡന്റ് ശ്രീകാന്ത്പനത്തടി,മദർ പി.റ്റി.എ.പ്രസിഡന്റ് സുനിതബാബു,അംഗങ്ങളായ രതീഷ്.കെ.ബി,അജീഷ്,രതി,ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ ആണ് നിവേദനം നൽകിയത്.

No comments