തീയ്യറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് എർപ്പെടുത്തിയ മൂന്നാമത് രസികശിരോമണി കോമൻ നായർ നാടകപ്രതിഭാ പുരസ്‌കാരം പ്രമുഖ നാടകപ്രവർത്തക നിലമ്പുർ ആയിഷക്ക്
കാഞ്ഞങ്ങാട് : തീയ്യറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാട് എർപ്പെടുത്തിയ മൂന്നാമത് രസികശിരോമണി കോമൻ നായർ നാടകപ്രതിഭാ പുരസ്‌കാരം പ്രമുഖ നാടകപ്രവർത്തക നിലമ്പുർ ആയിഷക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുരുഷൻ സ്‌ത്രീവേഷം കെട്ടി നാടകത്തിൽ അഭിനയിച്ച കാലത്ത് 1952ൽ ആദ്യമായി അരങ്ങത്ത് വേഷമിട്ട നിലമ്പുർ ആയിഷ മലയാള നാടകവേദിക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം . 15001 രൂപയും കാനായി കുഞ്ഞിരാമൻ രൂപ കൽപന ചെയ്‌ത ശിൽപവുംപ്രശംസാ പത്രവുമടങ്ങിയാണ് അവാർഡ് ഒക്‌ടോബർ 13ന് വൈകിട്ട് 6മണിക്ക് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഇചന്ദ്രശേഖരൻഎംഎൽഎ അവാർഡ് സമ്മാനിക്കും . മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ മുഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽ തീയ്യറ്റർ ഗ്രൂപ്പ്
രക്ഷാധികാരി ഡോ സി ബാലൻ
ചെയർമാൻ എൻ മണിരാജ്, സെക്രട്ടറി വിനീഷ് ബാബു
ജൂറി അംഗം ഉദയൻ കുണ്ടംകുഴികോമൻനായരുടെ മകൻ സി കെ നാരായണൻമുൻ ചെയർമാൻ സി നാരായണൻ, ചന്ദ്രൻ കരുവാക്കോട് എന്നിവർ പങ്കെടുത്തു
No comments