Breaking News

ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ് മരണപ്പെട്ടു


നീലേശ്വരം : കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനിടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ് മരണപ്പെട്ടു. വട്ടപ്പൊയിൽ സ്വദേശിയും പഴനെല്ലിയിൽ താമസക്കാരനുമാ പി.വി.ഗിരീശൻ ഗുരുക്കൾ (55) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂന്നു മാസം മുമ്പ് കർണ്ണാടകയിലെ ബൈന്തൂരിലാണ് ഗിരീശൻ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്.
പൊതുപ്രവർത്തകനായിരുന്ന ഗിരീശൻ മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു.
നീലേശ്വരം മന്നൻ പുറത്തു കാവിന് സമീപം യോഗ്യത സ്റ്റേഷനറി സ്റ്റോർ നടത്തിവരികയായിരുന്നു.
കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ഇദ്ദേഹം കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഭാര്യ: ഉഷ. മക്കൾ: ശ്രീ സംഗീത ( ഡൽഹി എയർപോർട്ട് ), ശ്രീഗിരി (ചിമേനി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ). സഹോദരങ്ങൾ: പ്രകാശൻ, വിനോദ്,സിന്ധു, പുഷ്പ.

No comments