Breaking News

മകൻ പുഴയിൽ മുങ്ങി മരിച്ചതിന്റെ ഓർമ്മകൾ മാറും മുമ്പേ വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും മരിച്ചു


കാഞ്ഞങ്ങാട്: മകൻ പുഴയിൽ മുങ്ങി മരിച്ചതിന്റെ ഓർമ്മകൾ മാറും മുമ്പേ വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും മരിച്ചു.ജൂലായ് 3 ന് കാലിക്കടവ് ദേശീയ പാതയിൽ റോഡ് റോളറും ഓട്ടോയും കൂട്ടി ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ആറങ്ങാടി അരയിലെ ഓട്ടോ ഡ്രൈവർ വട്ടത്തോടെ ബി. കെ. അബ്ദുള്ള കുഞ്ഞി (54) ആണ് മരിച്ചത്. അപകടത്തിൽ തുടയെല്ല് തകർന്നതോടെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് 4 ന് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ബോധം വരാത്തതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയ അബ്ദുള്ള കുഞ്ഞി രണ്ടുമാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ മെയ് 28ന് അരയി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിച്ചു കൊണ്ടിരിക്കെ മുങ്ങി മരിച്ചിരുന്നു. മരണം. പരേതനായ മൊയ്തു. കുഞ്ഞി ഫാത്തിമയുടെയും മകനാണ്. ഭാര്യ: കംസിയ. മറ്റു മക്കൾ: അർഷാന, അഫ്രീന (ബിഫാം വിദ്യാർഥിനി). മരുമകൻ : റഷീദ് നീരളി. സഹോദരങ്ങൾ: ഇസ്മയിൽ, ഹനീഫ.

No comments