ഓൺലൈൻ തട്ടിപ്പിനിരയായ ഫാക്‌ട് ജീവനക്കാരനായ യുവാവ് കണ്ണൂരിൽ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ
കണ്ണൂർ: ഓണ്‍ലൈനിലൂടെയുള്ള ഷെയർ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വൻ സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട എഫ്. എ. സി.ടി ജീവനക്കാരനായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍.
പാനൂർ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്ബത്ത് ഹൗസില്‍ പി.ജിതിൻ രാജാണ് ( 31) കണ്ണൂർ റെയില്‍വെസ്റ്റേഷൻ പരിസരത്തെ മാർക്കറ്റ് റോഡിലുള്ള മെറിഡിയൻ പാലസ് ലോഡ്ജില്‍ തൂങ്ങിമരിച്ചത്.
ആലുവ എഫ്. എ സി.ടിയില്‍ മെക്കാനിക്കാണ് ജിതിൻ രാജ്. ആറു വർഷത്തോളമായി ജോലിയില്‍ പ്രവേശിച്ചിട്ട്. ശനിയാഴ്ച്ച രാത്രിയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഞായറാഴ്ച്ച ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് ബലം ഉപയോഗിച്ചു കതകു തുറന്നപ്പോഴാണ് ഫാനില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിട പറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നുമുള്ള മുഖവുരയോടെ ജിതിൻരാജ് എഴുതി വെച്ച ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
തന്നെ സാമ്ബത്തികമായി തകർത്തത് ഷെയർ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയതാണെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.a കണ്ണൂർ ടൗണ്‍ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. പരേതനായ രാജൻ - കമല ദമ്ബതികളുടെ മകനാണ് ജിതിൻ. സഹോദരി: ജിൻസി
No comments