Breaking News

പാളം മുറിച്ച് കടക്കുന്നത് അപകടക്കെണിയാവുന്നു കാഞ്ഞങ്ങാട് റെയിൽവേ നടപ്പാലമെന്ന ആവശ്യം ശക്തം


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്  റെയിൽവേ നടപ്പാലത്തിന് ആവശ്യം ശക്തമാകുന്നു. സ്റ്റേഷന്റെ വടക്കുഭാഗത്തായി ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ടുവർഷം മുമ്പ് ഈ ഭാഗത്ത് നടപ്പാലം സ്ഥാപിക്കണമെന്ന് ആവശ്യം റെയിൽവേ അംഗീകരിച്ചുവെങ്കിലും എങ്കിലും പിന്നീട് കാലതാമസം നേരിടുകയാണ് ഉണ്ടായത്. കണ്ണൂർ ഭാഗത്തുനിന്ന് തീവണ്ടി ഇറങ്ങിവരുന്നവർ നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പാളം മുറിച്ചു കടക്കുന്നത് പതിവ് കാഴ്ചയാണ്. ആവിക്കര, ഗാർഡൻ വളപ്പ് ഭാഗത്തുള്ള പൊതുജനങ്ങളും ഈ പാളം മുറിച്ചു കടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. പഴയ റെയിൽവേ ഗേറ്റിൽ നിന്നും പുതുതായി നിർമ്മിച്ച കോട്ടച്ചേരി റെയിൽവേ മേൽപ്പാലം കയറിയിറങ്ങി പോകാൻ ഏണിപ്പടി ഉണ്ടെങ്കിലും ഈ ഭാഗത്ത് വെള്ളക്കെട്ടും ചെളിയും പലപ്പോഴും തടസ്സമായി മാറുന്നു. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പാളം മുറിച്ചു കടക്കുന്നതിനിടെ കോട്ടയം ചിങ്ങവനത്തെ മൂന്നു സ്ത്രീകൾ ദാരുണമായി മരിച്ചതിന് പിന്നാലെയാണ് നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നത്

No comments