മാരക മയക്കമരുന്നായ എംഡിഎംഎ-യുമായി കാസർഗോഡ് കുഞ്ചത്തൂരിൽ യുവാവ് പിടിയിൽ
കാസർഗോഡ് : 63 ഗ്രാം എംഡിഎംഎ-യുമായി കുഞ്ചത്തൂരില്‍ യുവാവ് പിടിയില്‍. ഉപ്പള മൂസോടി സ്വദേശി അബ്ദുള്‍ അസീസിനെയാണ് (27) നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എസ്.ചന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ടോള്‍സണ്‍ ജോസഫും സംഘവും പിടികൂടിയത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി 7.30-ഓടെയായിരുന്നു ലഹരിവേട്ട.
No comments