Breaking News

വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച പരാതിയില്‍ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു


കാഞ്ഞങ്ങാട് : വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച പരാതിയില്‍ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അജാനൂര്‍ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനി ആരാധ്യയെ (9) മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ട്യൂഷന്‍ ടീച്ചര്‍ സൂര്യക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ചൂരല്‍കൊണ്ട് അടിച്ചതിനാല്‍ കുട്ടിയുടെ കൈവിരലിന് പരിക്കേറ്റിരുന്നു. രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.

No comments