Breaking News

കാലിച്ചാമരത്തേക്ക് പുതിയതായി സർവ്വീസ് ആരംഭിച്ച കെ എസ് ആർ ടി സി ബസ്സിന് സ്വീകരണം നൽകി


കരിന്തളം: പള്ളിപ്പാറയില്‍ നിന്നും കാലിച്ചാമരം വരെ സര്‍വ്വീസ് നീട്ടിയ കെ എസ് ആര്‍ ടി സി ബസ്സിന് കാലിച്ചാമരത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കാലിച്ചാമരം, മുക്കട, പള്ളിപ്പാറ ചീമേനി വഴി ചെറുവത്തൂരിലെക്കാണ് ബസ് സര്‍വീസ്. ഞയറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും രാവിലെ 6.45 ന് കാലിച്ചാമരത്ത് നിന്ന് സര്‍വീസ് തുടങ്ങുകയും രാത്രി 9 .10ന് കാലിച്ചുമരത്ത് സര്‍വീസ് അവസാനിക്കുന്നതുമാണ്. ഞയറാഴ്ച രാത്രി 7.40ന് ആണ് കാലിച്ചാമരത്ത് സര്‍വ്വീസ് അവസാനിക്കുക. സി പി എം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നിരന്തര ശ്രമഫലമായാണ് പള്ളിപ്പാറ വരെ ഉണ്ടായിരുന്ന ബസ്സ് സര്‍വ്വീസ് കാലിച്ചാമരം വരെ നീട്ടിയത്. സ്വീകരണ പരിപാടിയില്‍ ബസ്സിനെയും ജീവനക്കാരായ ഡ്രൈവര്‍ മുസ്തഫ എം, കണ്ടക്ടര്‍ തമ്പാന്‍ എ കെ എന്നിവരെ മാലയിട്ട് സ്വീകരിച്ചു. സ്വീകരണ പരിപാടിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത, വരയില്‍ രാജന്‍, ഒ എം ബാലകൃഷ്ണന്‍,എം ചന്ദ്രന്‍, പി ലോജിത്ത്, സുജിത്കുമാര്‍ പി, പി എം രാജന്‍, സി രാമചന്ദ്രന്‍, വാസുകരിന്തളം, പി അറബി, ടി സിദ്ധിഖ്,വി മധുസുദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments