നബിദിന റാലിക്ക് കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പരിസരത്ത് സ്വീകരണവും ലഡു വിതരണവും നടത്തി
പരപ്പ : നബിദിന ആഘോഷങ്ങളുടെ ഭാഗമായി കാരാട്ട് എത്തിച്ചേർന്ന നബിദിന റാലിക്ക് കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പരിസരത്ത് സ്വീകരണവും ലഡു വിതരണവും നടത്തി. നാടിന്റെ സ്നേഹ സൗഹൃദങ്ങളും മത സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് വർഷങ്ങളായി ക്ലബ്ബിന്റെ നേതൃത്വത്തിൽ മത സൗഹാർദ്ദ വേദികൾ സംഘടിപ്പിച്ച് വരുന്നു. കാരാട്ട് ബദർ മസ്ജിദ് ഉസ്താദ് സൈനുൽ ആബിദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുമാർ സി.എസ് അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി സോണി. കെ.വി സ്വാഗതവും ജോ: സെക്രട്ടറി അജയൻ കാരാട്ട് നന്ദിയും രേപ്പെടുത്തി സംസാരിച്ചു.
No comments