Breaking News

ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സിജോ പി ജോസഫിന്റെ ഇടപെടൽ ; പരപ്പയിലെ ബിരുദ വിദ്യാർത്ഥിക്ക് ഡോ: നീന അന്ന ജേക്കബ് ട്രസ്റ്റ് സ്കോളർഷിപ്പ് അവാർഡ്


പരപ്പ: സാമ്പത്തികമായ പിന്നോക്കം നിൽക്കുന്ന പഠനത്തിൽ മിടുക്കനായ പരപ്പയിലെ ഒരു ബിരുദ വിദ്യാർത്ഥിക്ക് ഡോ: നീന അന്ന ജേക്കബ് ട്രസ്റ്റ് സ്കോളർഷിപ്പ് അവാർഡ് ലഭിച്ചു. ആദ്യവർഷത്തെ കോളേജ് ഫീസായി 65000 രൂപ ഇതിനകം തന്നെ ലഭ്യമായി. തുടർന്നുള്ള വർഷങ്ങളിലെ കോളേജ് ഫീസ് ട്രസ്റ്റ് നൽകുകയും ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി ജോ പി ജോസഫിന്റെ ഇടപെടൽ സ്കോളർഷിപ്പ് ലഭിക്കാൻ കാരണമാകുകയും ചെയ്തു. സിജോ പി ജോസഫ് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സ്കോളർഷിപ്പ് ലഭിച്ച വിവരം പുറത്ത് വിട്ടിട്ടുള്ളത്. വരും വർഷങ്ങളിലും കൂടുതൽ പേർക്ക് സ്കോളർഷിപ്പ് ലഭ്യമാകാനുള്ള ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരപ്പയിലെ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സി ജോ നേതൃത്വം നൽകി വരുന്നു.

No comments