Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ചെണ്ടുമല്ലി വിളവെടുത്തു


പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 ഗ്രൂപ്പുകള്‍ നടത്തിയ ചെണ്ടുമല്ലി, വാടാമല്ലി കൃഷികളുടെ വിളവെടുപ്പ് തുടങ്ങി. പൂകൃഷിയുടെ ബ്ലോക്ക്തല വിളവെടുപ്പ് പാറപ്പള്ളിയില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, ജോയിന്റ് ബിഡിഒ കെ.ജി ബിജുകുമാര്‍, കൃഷി ഓഫീസര്‍ കെ.ഹരിത കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബിന്ദു കൃഷ്ണന്‍, നോര്‍ത്ത് കോട്ടച്ചേരി മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. വന്ദന ടി.പി സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍ നന്ദിയും പറഞ്ഞു.

No comments