ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവം വെള്ളരിക്കുണ്ടിൽ നടക്കും സംഘാടക സമിതി രൂപികരിച്ചു
വെള്ളരിക്കുണ്ട് : നവംബർ ആദ്യവാരം വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൻ്റെ സംഘാടക സമിതി യോഗം നിർമ്മലഗിരി എൽ.പി.സ്കൂൾ ഹാളിൽ നടന്നു.
ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഡോ ജോൺസൻ അന്ത്യാംകുളo അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ കെ.കെ.ഷാജു , അലക്സ് നെടിയകാല,അനിൽ സി.ഫിലിപ്പ്, അബ്ദുൾ ഖാദർ, എ.ഇ.ഒ കെ.വി.രത്നാകരൻ , ഷോബി ജോസഫ്, കെ.എം. അന്നമ്മ പ്രസംഗിച്ചു.
No comments