വെസ്റ്റ് എളേരി കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നർക്കിലക്കാട് കർഷകച്ചന്ത ആരംഭിച്ചു
നർക്കിലക്കാട് : വെസ്റ്റ് എളേരി കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നർക്കിലക്കാട് കർഷകച്ചന്ത ആരംഭിച്ചു. വാർഡ് മെമ്പർ സി പി സുരേശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ കാർഷിക വികസനസമിതി അംഗവും മുൻ എം എൽ എ യുമായ എം കുമാരൻ, വാർഡ് മെമ്പർ ശ്രീമതി ബിന്ദു മുരളീധരൻ,കാർഷിക വികസന സമിതി അംഗങ്ങളായ കയനി ജനാർദ്ദനൻ, എം വി കുഞ്ഞമ്പു, പി കെ മോഹനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൃഷി ഓഫീസർ വി വി രാജീവൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സി എച്ച് രാജീവൻ നന്ദിയും പ്രകടിപ്പിച്ചു.
No comments