വീണ്ടും കാരുണ്യ ഹസ്തവുമായി പ്ലാച്ചിക്കര ആവുള്ളക്കോട് വീ വൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾ
വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ ആവുള്ളക്കോട് വീ വൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാം തവണ ഫുട്ബോൾ ടൂർണമെന്റ് നടത്തി സമാഹരിച്ച തുക ബളാൽ പഞ്ചായത്ത് 16 വാർഡ് പരപ്പ വലിയമുറ്റം പ്രദേശത്തു താമസിക്കുന്ന ദാസൻ സുമ ദാമ്പതികളുടെ മകൾ നിവേദ്യ മോൾക്ക് നട്ടെല്ല് സംബന്ധമായ അസുഖത്തിന്റെ ചികിത്സക്കായി കൈമാറി. നിവേദ്യ മോൾ പരപ്പ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ആണ്. വാർഡ് മെമ്പർ ട്രൈബൽ ഓഫീസർ പ്രൊമോട്ടർമാർ എന്നിവരുടെ സഹകരണത്തോടെയാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്
No comments