വെള്ളരിക്കുണ്ട് താലൂക്കിൽ പുതിയ ഫയർ സ്റ്റേഷൻ അനുവദിക്കണം ; കേരള ഫയർ സർവീസ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം
കേരള ഫയർ സർവീസ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനത്തിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പുതിയ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ മലയോര മേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ അഗ്നിശമന രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത് കാഞ്ഞങ്ങാട്, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിൽ നിന്നാണ്. വളരെയധികം ദൂരം സഞ്ചരിച്ച് ഇവിടങ്ങളിൽ എത്തുമ്പോഴേക്കും അപകടങ്ങളുടെ ആഘാതം വർദ്ധിക്കുന്നു. ആയതിനാൽ ജനങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ സഹായം ലഭിക്കുന്നതിനായി വെള്ളരിക്കുണ്ട് താലൂക്കിൽ പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിൽ വെച്ച നടന്ന കേരള ഫയർ സർവീസ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം അസോസിയേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി വി. പ്രണവ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ ശ്രീ. കെ.ടി. ചന്ദ്രൻ, സ്റ്റേഷൻ ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രീ. പി. വിനീത്, വയനാട് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവരെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. വി. സുധീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് യൂണിറ്റ് കൺവീനർ ശ്രീ. ഷിബിൻ. ജി.എ. സ്വാഗതം ആശംസിച്ചു. മേഖല സെക്രട്ടറി ശ്രീ. അഫ്സൽ. വി കെ., മേഖല പ്രസിഡൻ്റ് ശ്രീ. സുമേഷ്. പി.വി., മേഖല ട്രഷറർ ശ്രീ. സിനീഷ്. എ. മേഖല വൈസ് പ്രസിഡൻ്റ് ശ്രീ. ഷിജു. ഇ. എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ ശ്രീ. ലിനേഷ്. വി.വി. നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ..
കൺവീനർ -
ശ്രീ. ഷിബിൻ. ജി.എ.
ട്രഷറർ -
ശ്രീ. ലിനേഷ്. വി.വി.
മേഖല പ്രതിനിധികൾ -
ശ്രീ. സുധീഷ്. വി.
ശ്രീ. ഷിജു. ഇ.
No comments