ചോയ്യംകോട് കക്കോലിൽ പുലിയെ കണ്ടതായി സംശയം ; നാട്ടുകാർ ആശങ്കയിൽ
കരിന്തളം: ചോയ്യംകോട് കക്കോൽ പ്രദേശങ്ങളിൽ നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നു..കക്കോൽ പള്ളത്തിന്റെ പരിസരത്താണ് ഇന്ന് രാവിലെ പ്രദേശവാസികൾ പുലി എന്നു തോന്നിപ്പിക്കുന്ന ജീവിയെ കണ്ടത്.ആളുകളുടെ സാമീപ്യം മനസ്സിലാക്കിയ അജ്ഞാത ജീവി ഉടൻതന്നെ കാട്ടിലേക്ക് ഓടി മാറുകയായിരുന്നു. ഇതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നുറലായിരിക്കുന്നു. പുലിയെ കണ്ടതായുള്ള വാർത്ത പരന്നതോടുകൂടി നാട്ടുകാരും സമീപ വാസികളും ആശങ്കയിൽ ആയിരിക്കുകയാണ്. നാട്ടുകാർ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പാറ പ്രദേശമായതിനാൽ പുലിയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ ലഭ്യമാകില്ലെന്ന് സ്ഥലത്ത് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണൻ പറഞ്ഞു. മാത്രമല്ല പ്രദേശത്ത് നിന്നും വളർത്തുമൃഗങ്ങളോന്നും അപ്രത്യക്ഷമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീഡിയോയിൽ കാണുന്നത് പുലി എന്ന് സംശയിക്കാം. പരിശോധനയ്ക്ക് കൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിത്ത് കുമാർ,യഥു കൃഷ്ണൻ,ഹരി എം,വാച്ചർമാരായ മിഥുൻ, മഹേഷ് എന്നിവരും ഉണ്ടായിരുന്നു
No comments