വട്ടക്കയം ചാമുണ്ഡേശ്വരിക്കാവിൽ മഹാ ചണ്ഡികാ ഹോമം ഡിസംബർ 22 ന്.. ഫണ്ട് ഏറ്റു വാങ്ങലും നോട്ടിസ് പ്രകാശനവും നടന്നു...
വള്ളിക്കടവ് : കലിയുഗത്തിലെ സർവ്വ ദോഷപരിഹാരത്തിനായി വട്ടക്കയം ശ്രീ. ചാമുണ്ടീശ്വരി കാവ്മഹാചണ്ഡികാഹോമത്തിനൊരുങ്ങുന്നു..ജാതി മത ഭേദമില്ലാതെ ആളുകൾക്ക് ഹോമകുണ്ടത്തിലേക്ക് ദ്രവ്യങ്ങൾ സമർപ്പണം നടത്താവുന്ന ഹോമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ മാസം 22 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്രി ഡോ. രാമ ചന്ദ്ര അഡിഗയുടെകാർമ്മികത്വത്തിൽ നടക്കുന്ന ഹോമത്തിന്റെ ആദ്യഫണ്ട് ഏറ്റുവാങ്ങലും നോട്ടിസ് പ്രകാശനവുംനടന്നു.
നിരവധി ക്ഷേത്രഭാരഹികളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ ഉത്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർ മാൻ സൂര്യനാരായണൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഡോ. പി. വിലാസിനി നോട്ടീസ് പ്രകാശനം ചെയ്തു. രാധാകൃഷ്ണൻ വാഴുന്നോറടി.ടി. പി. രാഘവൻ. അനൂപ് പി. ആർ. ,പി. തമ്പാൻ നായർ. സാജൻ പുഞ്ച.പ്രേമാകുമാരിഅമ്മ.പി. ജി. വിനോദ് കുമാർ. കെ. ബി. ജയൻ. ഉഷ രഘു നാഥ്. രാഘവൻ പാട്ടത്തിൽ.വി. വി. രാഘവൻ. പി. എസ്. റെജി കുമാർ. എന്നിവർ പ്രസംഗിച്ചു..
No comments