Breaking News

കൽബർട്ട് നിർമ്മാണത്തിന് വേണ്ടി തകർത്ത വെള്ളരിക്കുണ്ട് -ഇടത്തോട് റോഡ്‌ ഗതാഗത യോഗ്യമാക്കുക : സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രക്ഷോഭത്തിലേക്ക്‌... നാളെ പ്രതിഷേധ ധർണ്ണ


വെള്ളരിക്കുണ്ട് : കൽബർട്ട് നിർമ്മാണത്തിന് വേണ്ടി തകർത്ത വെള്ളരിക്കുണ്ട് -ഇടത്തോട് റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രക്ഷോഭത്തിലേക്ക്‌. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ടിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിക്കും. കൽബർട്ട് നിർമ്മാണത്തിന്റെ പേരിൽ ഒടയംചാൽ -ചെറുപുഴ മേജർ ഡിസ്ട്രിക്ട് റോഡിൽ ഇടത്തോട് മുതൽ വെള്ളരിക്കുണ്ട് വരെ എട്ടോളം ഇടങ്ങളിലായാണ് റോഡ്‌ തകർത്തത്. കൽബർട്ട് നിർമ്മാണം ഒരു വർഷം മുൻപ് പൂർത്തിയായിട്ടും ടാറിങ് പണി തുടങ്ങിയിട്ടില്ല. നിരവധി വാഹനങ്ങളാണ് ഇതിനിടയിൽ അപകടത്തിൽപെട്ടത്‌ എന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.നിരവധി തവണ പരാതികൾ കൊടുത്തിട്ടും താലൂക്ക് വികസനസമിതിയിൽ ഉന്നയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല . ഇതേ തുടർന്നാണ് സംയുക്ത ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ സമരത്തിന് ഇറങ്ങുന്നത്.

No comments