മലയോരത്തെ മുസ്ലിം ലീഗ് ആദ്യകാല നേതാവും പൊതുപ്രവർത്തകനുമായിരുന്ന കാക്കടവ് അരിയങ്കൽ അഞ്ചില്ലത്ത് കുപ്പരയിൽ അബ്ദുൽ റഹ്‌മാൻ ഹാജി (96)അന്തരിച്ചു
കുന്നുംകൈ : ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ആരംഭകാലം തന്നെ മലയോര മേഖലയിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നേതൃത്വം വഹിക്കകയും , സമസ്തയുടെ പോഷക ഘടകങ്ങളുടെ നേതൃനിരയിൽ പ്രവർത്തിക്കുകയും , അരീങ്കൽ ജമാഅത്തിന്റെ
കാരണവരും, കുന്നുംകൈ അൽ ബുഖാരിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും വൈസ് പ്രസിഡന്റുമായ കാക്കടവ് അരിയങ്കൽ അഞ്ചില്ലത്ത് കുപ്പരയിൽ അബ്ദുൽ റഹ്‌മാൻ ഹാജി (96)അന്തരിച്ചു.
ഭാര്യ .കെ .ഹലീമ ,
മക്കൾ .സുഹറ , മഹമൂദ്, മറിയം , റുഖിയ , സുലൈമാൻ, റംല , ഉമൈറ, ഹനീഫ (മസ്‌കറ്റ്), സൈനബ ,
മരുമക്കൾ, ,അബ്ദുൽ മജീദ് (പൂങ്ങോട്), ലത്തീഫ് (തൃക്കരിപ്പൂർ), ആലികുഞ്ഞി പന്നിയൂർ ( STU കണ്ണൂർ ജില്ല പ്രസിഡന്റ്) , ഹലീമ (തൃക്കരിപ്പൂർ), , മുനീറ ,ആബിദ (കടുമേനി) , പി.എച്. അഷ്‌റഫ് (ചെറുപനത്തടി) ,
പരേതരായ അബ്ദുൽ കരീം , ഖാസിം ഹാജി.
പടം.കാക്കടവ് അരിയങ്കൽ അന്തരിച്ച AK അബ്ദുൽ റഹ്‌മാൻ ഹാജി
No comments