Breaking News

ബൈക്കിനു കുറുകെ പന്നികൾ ചാടി കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്


കാഞ്ഞങ്ങാട്: ബൈക്കിന് കു റുകെ പന്നികൾ കൂട്ടത്തോടെ ചാ ടിയതിനെ തുടർ ന്ന് ബൈക്ക് നി യന്ത്രണം വിട്ട് മറിഞ്ഞ് കെഎസ്ആർടിസി കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു.

ഉപ്പിലിക്കൈ ചേടിറോഡിലെ ചന്തുവിന്റെ മകൻ പി.വി.രാജേഷ്ബാബുവിനാണ് (47) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് ഡ്യൂട്ടികഴിഞ്ഞ് നാട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ ഗുരുവനം ആർടിഒ ടെസ്റ്റ് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള ഗുരുവനം കുന്നിന്റെ മുകളിൽ നിന്നും പന്നികൾ കുട്ടത്തോടെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടതിനെതുടർന്ന് രാജേഷും മറ്റ് മുന്നിലുള്ള വാഹനങ്ങളും നിർത്തി പന്നികൾക്ക് പോകാനുള്ള സൗകര്യം ഉണ്ടാക്കി. പന്നികളെല്ലാം റോഡ് മു റിച്ച് കടന്നതിന് ശേഷം മുന്നിലുള്ള വാഹനങ്ങൾ നീങ്ങിതു ടങ്ങി. രാജേഷ് ബാബു ബൈക്ക് എടുത്തുപോകുന്നതിനിട യിൽ പെട്ടെന്ന് ഒരുകൂട്ടം പന്നികൾ വീണ്ടും ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീ ണ രാജേഷ് ബാബുവിനെ പരിസരവാസികൾ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. രാജേഷ് ബാബുവിന്റെ തലക്കാണ് പരിക്ക്.

ഗുരുവനം -മോനാച്ച് ഉപ്പിലിക്കൈ പ്രദേശങ്ങളിൽ പന്നികളുടെ ശല്ല്യം രൂക്ഷമായതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ലെന്ന് നാ ട്ടുകാർ പറയുന്നു. പറമ്പിലെ കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷികൾ പന്നികൾ കൂട്ടത്തോടെ വന്ന് നശിപ്പിക്കുന്നത് നി ത്യസംഭവമാണ്.

No comments